കേരളം

'ലയിക്കാന്‍ വന്നവര്‍ വെട്ടിലായി, ഗേറ്റ് അടച്ചിട്ട് ഗൗരിയമ്മ; പൂട്ടു പൊളിച്ച് അകത്തുകയറി രാജന്‍ബാബുവും സംഘവും'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എന്‍ഡിഎയില്‍ നിന്ന് മാതൃ ജെഎസ്എസിലേക്ക് മടങ്ങിയെത്തിയ എ എന്‍ രാജന്‍ബാബു വിഭാഗത്തിന്റെ മുന്‍പില്‍ വീടിന്റെ ഗേറ്റ് അടഞ്ഞുകിടന്നു. താക്കോല്‍ കളഞ്ഞുപോയതായിരുന്നു കാരണം. ഒടുവില്‍ ഗൗരിയമ്മ എത്തി. പൂട്ട് പൊളിച്ച് അകത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കി. അങ്ങനെ എ എന്‍ രാജന്‍ ബാബു വിഭാഗം വീണ്ടും ജെഎസ്എസില്‍ പ്രവേശിച്ചു.

എന്‍ഡിഎ വിട്ട് ജെഎസ്എസില്‍ വീണ്ടും ചേരാന്‍ എത്തിയ എ എന്‍ രാജന്‍ ബാബുവും കൂട്ടരും ഗേറ്റ് തുറക്കാന്‍ അര മണിക്കൂറോളം കാത്തുനിന്നു. അപ്പോഴാണു താക്കോല്‍ കാണുന്നില്ലെന്ന വേവലാതിയുമായി ഗണ്‍മാന്‍ എത്തിയത്. ഉത്സാഹിച്ചാല്‍ തള്ളിത്തുറക്കാമെന്നായി പ്രവര്‍ത്തക. അപ്പോഴേക്കും ഗൗരിയമ്മയെത്തി. വീട്ടുകാരിയുടെ അനുമതിയോടെ ചുറ്റിക കൊണ്ടു പൂട്ടു പൊളിച്ചു.

അപ്പോഴാണു മറ്റൊരു നാടകീയ രംഗം അരങ്ങേറിയത്. 'എന്താ കാര്യം?' എന്നായി ഗൗരിയമ്മ. ലയനസമ്മേളനം അറിയിക്കാന്‍ എത്തിയതാണെന്നു രാജന്‍ബാബു പറഞ്ഞു. 'ആരു ലയിക്കുന്നു?' എന്ന് അടുത്ത ചോദ്യം. ഞങ്ങള്‍ ഗൗരിയമ്മയുടെ ജെഎസ്എസിലേക്കു മടങ്ങുകയാണെന്ന് രാജന്‍ബാബു വിശദീകരിച്ചു. ഗൗരിയമ്മ അയഞ്ഞു. ഇനിയെല്ലാം ഗൗരിയമ്മ തീരുമാനിക്കുന്നതു പോലെ എന്ന് രാജന്‍ബാബുവിന്റെ കൂട്ടത്തിലുളള ഒരാള്‍ പറഞ്ഞു. 'തീരുമാനിക്കാന്‍ ഞാന്‍ ഇവിടെത്തന്നെയുണ്ടല്ലോ. ചിലരുടെ പ്രവര്‍ത്തനം കണ്ടാല്‍ തോന്നും അവര്‍ക്കു വേണ്ടിയാണു പാര്‍ട്ടിയെന്ന്. ജനസേവനത്തിനാണു ജെഎസ്എസ്' ഗൗരിയമ്മ സ്വരം കടുപ്പിച്ച് പറഞ്ഞു. തങ്ങള്‍ ഗൗരിയമ്മയ്ക്കു കീഴടങ്ങിയിരിക്കുകയാണെന്നു രാജന്‍ബാബു പറഞ്ഞു. തിരിച്ചെത്തുന്നവരുടെ സമ്മേളനം 13 നു ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്