കേരളം

കെഎസ്ആര്‍ടിസിയിലെ കൂട്ടപ്പിരിച്ചുവിടല്‍ ; പ്രധാന റൂട്ടുകളിലടക്കം സര്‍വീസ് മുടങ്ങും , തൊഴില്‍ നഷ്ടമാവുക 1500 ലേറെ ഡ്രൈവര്‍മാര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: ഹൈക്കോടതി പുറപ്പെടുവിച്ച വിധിപ്രകാരം കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടാല്‍ നിലവിലുള്ള 700 ലധികം സര്‍വ്വീസുകളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പുറത്താക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് പകരം ഡ്രൈവര്‍മാര്‍ ഇല്ലാത്തതാണ് സര്‍വ്വീസുകളെ ബാധിക്കുക.

സ്ഥിരനിയമനം സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കുമെന്നതിനാല്‍ സുപ്രിംകോടതി വിധിയുടെ ബലത്തില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒഴിവുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം പരിഗണിച്ച് നികത്തിയാല്‍ മതിയെന്നാണ് സുപ്രിംകോടതി നേരത്തെ വിധിച്ചിരുന്നത്.

ഒറ്റ ഡ്യൂട്ടിക്ക് താത്കാലിക ഡ്രൈവര്‍ക്ക് 550 രൂപയാണ് കെ എസ് ആര്‍ ടി സി നല്‍കി വരുന്നത്. സ്ഥിരം ഡ്രൈവര്‍ ആണെങ്കില്‍ 800-1500 രൂപ വരെ നല്‍കേണ്ടി വരും.

 എംപാനല്‍ കണ്ടക്ടര്‍മാരെ പുറത്താക്കിയപ്പോള്‍ ഗ്രാമീണ മേഖലയിലെ സര്‍വീസുകളെ ബാധിച്ചിരുന്നു. നിലവിലെ കണക്കനുസരിച്ച്  1500 ഡ്രൈവര്‍മാര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകും. ഇതാണ് പ്രതിസന്ധിയുണ്ടാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1565 എം പാനല്‍ ഡ്രൈവര്‍മാരെ ഈ മാസം 30 നകം പിരിച്ചു വിടണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഒഴിവുകളിലേക്ക് നിലവിലെ പി എസ് സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഎസ് സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയില്‍ ആയിരുന്നു കോടതി ഈ ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്