കേരളം

ശരീരം മുഴുവന്‍ മര്‍ദിച്ചതിന്റെ പാടുകള്‍, എല്ലും തോലുമായ നിലയില്‍; മുത്തശ്ശിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ മൂന്നരവയസുകാരിയെ വേണ്ടെന്ന് വീട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; മുത്തശ്ശിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ മൂന്നര വയസുകാരിയെ വേണ്ടെന്ന് കുടുംബം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നോക്കാനാവില്ലെന്നും കുട്ടിയെ കൊണ്ടുപൊയ്‌ക്കൊള്ളാനും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടു. മലപ്പുറം കാളികാവില്‍ പൂങ്ങോട് കോളനിയിലാണ് പിഞ്ചു കുഞ്ഞ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുട്ടിയെ രക്ഷിക്കുമ്പോള്‍ എല്ലു തോലുമായ നിലയിലായിരുന്നു. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തത്. ദിവസങ്ങളോളും പട്ടിണിക്കിട്ടതിനാല്‍ കുട്ടിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് നിഗമനം. കുട്ടിയുടെ അമ്മയുടെ അമ്മയാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളാണ്. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. കുട്ടിയില്‍ പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. രാത്രിയില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനു താഴെ വെറും നിലത്താണ് കിടത്തിയിരുന്നത്. 

നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയേയും അമ്മയേയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. അമ്മയുടെ രണ്ടാം വിവാഹത്തിലെ മൂത്തകുട്ടിക്കാണ് മര്‍ദനമേറ്റത്. ഈ കുഞ്ഞിന് താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്