കേരളം

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിലും ചൂട് വർധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിലുള്ള ഉയർന്ന താപനിലയിൽ നിന്നും ശരാശരി മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് ​ഗവേഷകർ പറയുന്നത്. 

പുറത്തിറങ്ങുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുണ്ട്.  ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഉള്ള 36 പേർക്ക് സൂര്യാതപമേറ്റു. പാലക്കാട് ജില്ലയിൽ 12 പേർക്കും ആലപ്പുഴയിൽ എട്ടുപേർക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാലുപേർക്ക് വീതവും എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മൂന്നുപേർക്ക് വീതവും പൊള്ളലേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യേകിച്ച് ആലപ്പുഴ , കോട്ടയം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്