കേരളം

കെ എം മാണിക്ക് അന്ത്യാഞ്ജലി ; വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു, സംസ്‌കാരം നാളെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. രാവിലെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലേക് ഷോര്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്ന് 9.30 കഴിഞ്ഞതോടെ മാണിയുടെ മൃതദേഹവും കൊണ്ട് വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. 

കേരള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയം പാര്‍ട്ടി ഓഫിസില്‍ വിലാപയാത്ര എത്തിച്ചേരും. പ്രധാന ടൗണുകളിലെല്ലാം നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉച്ചയോടെ മൃതദേഹം എത്തിക്കും. ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അര്‍പ്പിക്കാം. തുടര്‍ന്ന് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. രണ്ടിന് തിരുനക്കരയില്‍ നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപള്ളിയില്‍ എത്തിക്കും. 3.30 വരെ ഇവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

തുടര്‍ന്നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിക്കുന്ന മൃതദേഹം 4.30ന് പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും. പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. പാലാ കത്തീഡ്രല്‍ പള്ളിയില്‍ മൂന്നിന് സംസ്‌കാരം നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം