കേരളം

വിലാപയാത്ര കോട്ടയം നഗരത്തില്‍; പാതിരാത്രിയിലും മാണിസാറിനെ കാണാന്‍ തിങ്ങിനിറഞ്ഞ് ജനം,സംസ്‌കാരം വൈകിട്ട്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലെത്തി. രാത്രി പന്ത്രണ്ടരയോടെ തിരുനക്കര മൈതാനിയിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായാരിങ്ങളാണ് തിങ്ങിനിറഞ്ഞത്. 

കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ രാത്രിയോടെ തന്നെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തിരുനക്കര മൈതാനത്തെ പൊതു ദര്‍ശനത്തിന് ശേഷം കേരള കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. ജനബാഹുല്യം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര കോട്ടയത്തെത്തിയത്. 

രാവിലെ കൊച്ചിയിലെ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ സ്വദേശമായ പാലായിലേക്കുള്ള യാത്രയില്‍ വഴിയിലുടനീളം വന്‍ ജനാവലിയാണു കാത്തുനിന്നത്. നെട്ടൂര്‍, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, കാണക്കാരി, ഏറ്റുമാനൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ജന്മദേശമായ പാലായില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ