കേരളം

ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി; ജേക്കബ് തോമസിനെതിരെ എഫഐആര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പുതിയ കേസുമായി വിജിലന്‍സ്. തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫഐആര്‍ നല്‍കി. നേരത്തെ വിജിലന്‍സ് കോടതിയും ഹെക്കോടതിയും തള്ളിയ കേസിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. 

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെജഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു  ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇത് പലതവണ സര്‍ക്കാര്‍ പരിശോധിച്ച് തള്ളിയതാണ്. ഇതുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ കോടതിയിലും ഹൈക്കോടതിയിലും കേസ് വന്നിരുന്നു. വിജിലന്‍ന്‍സ് പ്രാഥമിക അന്വേഷണം നടത്തി തള്ളിയതാണ്. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചിരുന്നു.റിപ്പോര്‍ട്ട് സമര്‍പ്പിച്ച കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 

ഇന്നലെയാണ് കേസില്‍ ജേക്കബ് തോമസിനെതിരെ എഫഐആര്‍ സമര്‍പ്പിച്ചത്. 8 കോടി വിലയുള്ള ഡ്രെഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. ഇതില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നും എഫ്‌ഐആറില്‍പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്