കേരളം

ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.  

ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. പി എസ് ശ്രീധരന്‍ പിള്ള ആറ്റിങ്ങലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍