കേരളം

കേരളത്തില്‍ ബിജെപി അഞ്ച് സീറ്റ് നേടുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി കേരളത്തില്‍ അഞ്ച് സീറ്റ് നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഭിപ്രായ സര്‍വെകളിലേതിലും മെച്ചപ്പെട്ട ഫലമാകും കേരളത്തില്‍ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഏതൊക്കെ സീറ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല.കേരളം മാറാന്‍ പോകുകയാണ്. ബംഗാളും ത്രിപുരയും മാറിയതുപോലെ. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിക്കുന്ന രീതി അവസാനിക്കുന്നു. ഈ തെരഞ്ഞടുപ്പ് അതിനുള്ള തുടക്കമായിരിക്കുമെന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

ഈ തെരഞ്ഞടുപ്പോടെ ഇടതുപക്ഷം ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി അപ്രസക്തമാകും. പ്രളയത്തിലടക്കം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിട്ടതെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൂടി വന്നതോടെ വ്യക്തമായിരിക്കുന്നു.ശബരിമല സ്വാഭാവികമായും തെരഞ്ഞടുപ്പില്‍ കേരളത്തിലാകെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. അയ്യപ്പന്റെ പേര് പറഞ്ഞ് ഞങ്ങളാരും വോട്ട് തേടുന്നില്ല. പക്ഷെ വിശ്വാസികള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ