കേരളം

ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ല; വനിതാ കമ്മിഷന്റെ കേസിനെ നിയമപരമായി നേരിടുമെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍ : തന്റെ തെരഞ്ഞെടുപ്പു പ്രചാരണ വീഡിയോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആക്ഷേപം തള്ളി ക്ണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ഒരു വ്യക്തിയുടെ കഴിവുകേടിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

താന്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല. വിഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതല്ല. ഒരു വ്യക്തിയുടെ കഴിവുകേടിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തത്. വിഡിയോയുടെ പേരില്‍ വനിതാ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരന്‍ പറഞ്ഞു. 

പ്രചാരണ വിഡിയോയില്‍ സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ചു എന്നാരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ വനിതാ കമ്മിഷന്‍ കേസ് രജസിറ്റര്‍ ചെയ്തിരുന്നു. കേസെടുത്തത്.

സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കില്‍ നടപടി എടുക്കാനും കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സ്ത്രീകള്‍ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാര്‍ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം.

സ്ത്രീകള്‍ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ആഹ്വാനവുമായി സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനത്തിന് ഇടയാക്കി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുധാകരന്‍ ഈ വിഡിയോ പങ്കുവച്ചത്. ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........' ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'. ഇതായിരുന്നു വിഡിയോയ്‌ക്കൊപ്പം സുധാകരന്‍ കുറിച്ച തലക്കെട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്