കേരളം

ഇടതുപക്ഷം വെറും കാഴ്ചക്കാര്‍; മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: എകെ ആന്റണി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് കഷ്ടകാലമെന്ന് കോണ്‍ഗ്രസ് തോവ് എകെ ആന്റണി. മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് ആന്റണി പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ഇപ്പോള്‍ ഇടതുപക്ഷം വെറും കാഴ്ചക്കാര്‍ മാത്രമാണ്. അവര്‍ കളിക്ക് പുറത്താണ്. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറഞ്ഞാല്‍ അവരുടെ സഹായം വേണ്ടിവരും. മോദിയുടെ സര്‍ക്കാര്‍ വീണ്ടും വരരുതെന്നാഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കേരളം മതേതരകേരളമാണ്. യുഡിഎഫിന് സമ്പൂര്‍ണവിജയം ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.

തെരഞ്ഞടുപ്പ് കേരളത്തിലെ  ഭരണം മാറാനാല്ലെങ്കിലും അവര്‍ക്ക് തെറ്റുതിരുത്താനാകാനെങ്കിലുമാകണം. തെരഞ്ഞടുപ്പില്‍ ്അവര്‍ക്ക് അടികിട്ടിയാല്‍ കഴിഞ്ഞ മൂന്ന വര്‍ഷത്തെ ഭരണമാവില്ല അടുത്ത വര്‍ഷങ്ങൡ. സര്‍ക്കാരിന്റെ അഹങ്കാരത്തിനും തന്‍പ്രമാണിത്വത്തിന് അവസാനമുണ്ടാകും. മോദിയുടെ ശൈലിതന്നെയാണ് പിണറായി തുടരുന്നതെന്നും ആന്റണി പറഞ്ഞു.

വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ ഇത്രകാലം വരെ മോദി എവിടെയായിരുന്നു. ശബരിമലയെ കലാപഭൂമിയാക്കാനാണ് മോദിയും പിണറായി വിജയനും ശ്രമിച്ചത്. ഇക്കാര്യത്തില്‍ ്അവര്‍ കൂട്ട് പ്രതികളാണെന്നും ആന്റണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്