കേരളം

കേരളത്തില്‍ മുഖ്യശത്രു സിപിഎം അല്ല, ബിജെപിയെന്ന് കെസി വേണുഗോപാല്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തില്‍ മുഖ്യശത്രു സിപിഎമ്മല്ല, ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. അതേസമയം സംസ്ഥാനത്ത്
സിപിഎമ്മുമായുള്ള സഹകരണം പ്രായോഗികമല്ലെന്നും,   പ്രധാനമത്സരം
ഇടതുപക്ഷവുമായാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം.

രാജ്യത്ത് കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. എന്നാല്‍ സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണോ, കോണ്‍ഗ്രസാണോ എന്നത് സിപിഎം നേതൃത്വം വ്യക്തമാക്കണം. കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. അതിന്റെ പ്രതിഫലനമാണ് അഭിപ്രായ സര്‍വെകളില്‍ കണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആദായനികുതി വകുപ്പിനെയും ഏജന്‍സികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ജനവിധിയെ മാറ്റാന്‍ ഒരു ആദായനികുതി വകുപ്പിനും കഴിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു