കേരളം

തൃശൂരില്‍ സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യ രാധിക

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു തേടി ഭാര്യ രാധിക തൃശൂരില്‍. വോട്ട് തേടി ജനങ്ങള്‍ക്കിടയില്‍ കൈകൂപ്പി നില്‍ക്കുന്ന രാധികയുടെ ചിത്രം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. 

'പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളാണ് ശക്തി. തെരഞ്ഞെടുപ്പിന്റെ ഈ ചൂടന്‍ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പ്രിയപ്പെട്ടവള്‍' എന്നാണ് ചിത്രത്തിനൊപ്പം സുരേഷ് ഗോപി കുറിച്ചത്. സിനിമാ രംഗത്തെ സുഹൃത്തുക്കളും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയിരുന്നു. 

സുരേഷ് ഗോപിയുടെ സഹപ്രവര്‍ത്തകരും സുഹുത്തുകളുമായ ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരാണ് താരത്തിന് വോട്ടു തേടി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ