കേരളം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22ന് അവധി; സര്‍ക്കാര്‍ ഓഫീസുകളുടെ അവധി നാളെ തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ 22ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണം എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും. 

മധ്യവേനല്‍ അവധിയായതിനാല്‍ പരീക്ഷകള്‍ മാത്രമായിരിക്കും മാറ്റിവയ്‌ക്കേണ്ടി വരിക. തെരഞ്ഞെടുപ്പിന്റെ തലേദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ നാളെ തീരുമാനിക്കും. 

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ വ്യക്തമാക്കി. സംസ്ഥാന പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് 22ന് അവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു