കേരളം

സര്‍ക്കാര്‍ രൂപികരിക്കാന്‍ സിപിഎം സഹായം തേടുമെന്ന് എകെ ആന്റണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികുളെ സഹായം തേടുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണി. ആവശ്യം വന്നാല്‍ പ്രീപോള്‍ സഖ്യത്തിന് പുറത്തുള്ള പാര്‍ട്ടികളുടെ സഹായം തേടുമെന്നും ആന്റണി വ്യക്തമാക്കി.

മോദിയുടെ നാടകം കാണാന്‍ കേരളത്തില്‍ ആരും ടിക്കെറ്റുടത്ത് കയറില്ല. കേരളത്തില്‍ നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും. ശബരിമല കലാപഭൂമിയാക്കിയതില്‍ പിണറായിയും മോദിയും ഒരേപോലെ കുറ്റക്കാരാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫാണെന്ന് ആന്റണി പറഞ്ഞു. ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പറയുന്ന മോദി മമ്മൂട്ടിയേക്കാളും അമിതാഭ് ബച്ചനെക്കാളും മികച്ച നടനെന്നും ആന്റണി പറഞ്ഞു. 

സൈന്യത്തെ രാഷ്ട്രീയ വത്കരിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹം. ഇതാണ് രാജ്യത്ത് മോദി ചെയ്യുന്നത്. പിണറായിയെ ജനം നല്ലനടപ്പിന് ശിക്ഷിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല