കേരളം

'അങ്ങയോട് എന്നും ബഹുമാനം തന്നെ'; ഖേ​ദം പ്രകടിപ്പിച്ച സെബാസ്റ്റ്യൻ പോളിന് നന്ദി പറഞ്ഞ് ടൊവീനോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫെയ്സ്ബുക്കിൽ തെറ്റിദ്ധാരണാജനകമായ പോസ്റ്റിട്ടതിന് ഖേദം പ്രകടിപ്പിച്ച സെബാസ്റ്റ്യൻ പോളിന് നന്ദിയറിയിച്ച് നടൻ ടൊവീനോ തോമസ്. 'ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാൻ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ എന്റെ കുറിപ്പിൽ നിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു.'  എന്നായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ കുറിപ്പ്. 

'തെറ്റ് മനസിലാക്കി തിരുത്തിയതിനു നന്ദി. അങ്ങയോടു എന്നും ബഹുമാനം തന്നെ' എന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള സെബാസ്റ്റ്യൻ പോളിന് ടൊവീനോ നൽകിയ മറുപടി. 

പോളിം​ഗ് ബൂത്തിൽ ആദ്യം എത്തി വോട്ട് ചെയ്തു എന്ന ടൊവീനോയുടെ പോസ്റ്റ് ആദ്യ വോട്ട് എന്ന രീതിയിൽ തെറ്റിദ്ധരിച്ചാണ് സെബാസ്റ്റ്യൻ പോൾ കുറിപ്പി‍ട്ടത്. 'ചില താരങ്ങൾ കന്നി വോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്' എന്നായിരുന്നു സെബാസ്റ്റ്യൻ പോൾ ആദ്യം കുറിച്ചത്.
 
സംഭവത്തിൽ വിശദീകരണവുമായി ടൊവീനോ ഉടൻതന്നെ രംഗത്തെത്തി. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്നായിരുന്നു ടൊവീനോയുടെ മറുപടി. ഈ സംഭവത്തിലാണ് ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോൾ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!