കേരളം

ചിലരുടെ അതിമോഹം നടക്കില്ല; എല്ലായിടത്തും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സംസ്ഥാനത്ത് എല്ലായിടത്തും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ചിലരുടെ അതിമോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വംശ ഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന്അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയതയും വിദ്വേഷവും കേരളത്തിൽ വിലപ്പോകില്ല. കേരളത്തിൽ വ്യാപകമായി വോട്ടിംഗ് മെഷീൻ തിരിമറിയുണ്ടായി. പലേടത്തും പോളിംഗ് തടസപ്പെടന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വേണ്ടത്ര ഗൗരവം തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

 അതിരാവിലെ തന്നെ പിണറായിയിലെ പോളിങ്‌ ബൂത്തില്‍ എത്തിയെങ്കിലും യന്ത്രത്തകരാര്‍ മൂലം വൈകിയാണ് മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ ആയത്. എല്‍ഡിഎഫ് പത്തിലേറെ സീറ്റുകള്‍ നേടുമെന്ന് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന മീറ്റ് ദ പ്രസില്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ