കേരളം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല ; മൂന്ന് ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ, ഒരു പൊലീസുകാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കൃത്യമായ കാരണം ഇല്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോ​ഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു.  തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ എലിസബത്ത് , ഇടുക്കി അസി. ടൗൺ പ്ലാനർ കെന്നഡി, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവികുളം സബ് കളക്ടർ ഡോക്ടർ രേണു രാജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. അറസ്റ്റിലായ ഉദ്യോ​ഗസ്ഥർക്ക് പകരം ഉദ്യോ​ഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുകയും ചെയ്തു. 

പീരുമേട് നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തമ്പിരാജിനെ സസ്പെൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്