കേരളം

സമദൂരം തന്നെ, ആര്‍ക്കെങ്കിലും വോട്ടു ചെയ്യാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശ്ശേരി: എന്‍എസ്എസിന് ഈ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടു തന്നെയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ആര്‍ക്കെങ്കിലും വോട്ടു ചെയ്യണമെന്ന് നിര്‍ദേശിച്ച് ഒരു നിര്‍ദേശവും എന്‍എസ്എസ് അംഗങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ജനങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. എന്‍എസ്എസിന് സമദൂര നിലപാടു തന്നെയാണ്. ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടു ചെയ്യാന്‍ എന്‍എസ്എസ് അംഗങ്ങള്‍ക്കു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. മാധ്യമങ്ങളിലൂടെ നല്‍കിയ കുറിപ്പു മാത്രമാണ് ഇക്കാര്യത്തില്‍ ഇറക്കിയിട്ടുള്ളതെന്ന് സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് സംഘടന. വിശ്വാസികള്‍ ഉള്ള എല്ലായിടത്തും ഈ നിലപാടു വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍