കേരളം

സുരേഷ് ഗോപി സുഹൃത്താണ്, പക്ഷേ വോട്ടുചെയ്യാനാവില്ല: ഇന്നസെന്റ്

സമകാലിക മലയാളം ഡെസ്ക്

ഇരിഞ്ഞാലക്കുട: സുരേഷ് ഗോപി സുഹൃത്താണെങ്കിലും വോട്ടു ചെയ്യാനാവില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ ഇന്നസെന്റ്. കഴിഞ്ഞ തവണ സുരേഷ് ഗോപി തനിക്കു വേണ്ടി പ്രചാരണത്തിന് വന്നിരുന്നു. ഇക്കുറി അദ്ദേഹം വേറെ പാര്‍ട്ടിയിലാണ്. അതുകൊണ്ട് സുരേഷ് ഗോപിയെ പിന്തുണയ്ക്കാനാവില്ല. തൃശൂരിലെ വോട്ടര്‍ ആയിട്ടും സുരേഷ് ഗോപി തന്നോടു വോട്ടു ചോദിച്ചില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


'' കഴിഞ്ഞ തവണ ചുറ്റും ആളു കൂടുമ്പോള്‍ ശരിക്കും ടെന്‍ഷനുണ്ടായിരുന്നു. ഇതൊക്കെ വോട്ടാവുമോ? ഇക്കുറി അങ്ങനെ ടെന്‍ഷനൊന്നുമില്ല.'' ഇന്നസെന്റ് പറഞ്ഞു. ചാലക്കുടി മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് ഉറപ്പുണ്ടെന്ന് ഇന്നസെന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടു ചെയ്ത ശേഷം പതിവു ശൈലിയിലാണ് ഇന്നസെന്റ് മാധ്യമങ്ങളെ നേരിട്ടത്. ഇപ്പോള്‍ വോട്ടു ചെയ്ത ഈ സ്‌കൂളിലും ഞാന്‍ പഠിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുടയിലെ എല്ലാ സ്‌കൂളിലും പഠിച്ചയാളെന്ന റെക്കോഡുള്ളയാളാണ് താനെന്ന് ഇന്നസെന്റ് പറഞ്ഞു.

വോട്ടു ചെയ്യാന്‍ സ്‌കൂളിലെത്തിയപ്പോള്‍ ഞാന്‍ നോക്കിയത് ഈ വരാന്തയിലേക്കാണ്. ക്ലാസില്‍ ഇരുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നിട്ടുള്ളത് ഈ വരാന്തയിലാണ്. ഞാനിതെന്റെ മകനോടു പറഞ്ഞപ്പോള്‍ അവന്റെ അവസ്ഥയും ഇതൊക്കെ തന്നെ.- ഇന്നസെന്റ് പറഞ്ഞു.

ചലച്ചിത്ര രംഗത്തുള്ള പലര്‍ക്കും തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്താന്‍ പല തടസങ്ങളുമുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. ഇക്കുറി തനിക്കു വേണ്ടി മമ്മൂട്ടി പ്രചാരണത്തിന് എത്തിയിരുന്നു. സുരേഷ് ഗോപി ഇത്തവണ മറ്റൊരു പാര്‍്ട്ടിയിലാണ്. കഴിഞ്ഞ തവണ സുരേഷ് ഗോപി തന്റെ പ്രചാരണത്തിന് വന്നിരുന്നുവെന്ന് ഇന്നസെന്റ് ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്