കേരളം

ശബരിമല ഇടതുപക്ഷത്തിന് എതിരായി വോട്ടാകും, എന്നാല്‍ ആ വോട്ടുകള്‍ ബിജെപിക്ക് പോകില്ലെന്ന് കുഞ്ഞാലിക്കുട്ടി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരളത്തിലെ ഉയർന്ന പോളിങ് യുഡിഎഫ് തരംഗത്തിന്‍റെ തെളിവാണെന്ന്  മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പോളിങ് കണക്കുകൾ യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

ശബരിമല ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ശബരിമല വിഷയത്തില്‍ ഉണ്ടായത് സംസ്ഥാന സര്‍ക്കാരിന്‍റെ നയ വൈകല്യമാണ്. അത് ഇടതുപക്ഷത്തിന് എതിരായി വോട്ടാകും. എന്നാല്‍ ആ വോട്ടുകള്‍ ബിജെപിക്ക് പോകില്ല. ശബരിമല വിഷയത്തില്‍ ഇരുവരും തുല്യ പങ്കാളികളാണ്", കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പരാതി ഉയർന്നത് ആശങ്കയുണ്ടാകുന്നുണ്ടെന്നും ഇത് വളരെ നിർഭാഗ്യകരമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല