കേരളം

ശനിയാഴ്ച കോട്ടയം വഴി തീവണ്ടി നിയന്ത്രണം; എക്സ്പ്രസ് തീവണ്ടികൾ ആലപ്പുഴ വഴി, റദ്ദാക്കിയ പാസഞ്ചർ മെമു സർവീസുകൾ ഇവ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: 27-ാം തിയതി ശന‌ിയാഴ്ച കോട്ടയം വഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. കോട്ടയം യാർഡിൽ റോഡ് ഓവർബ്രിഡ്ജ് പണി നടക്കുന്നതിനാലാണ് നിയന്ത്രണം. 

നിയന്ത്രണത്തിന്റെ ഭാ​ഗമായി കൊല്ലം-കോട്ടയം-എറണാകുളം മെമു, കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, എറണാകുളം-കോട്ടയം പാസഞ്ചർ, കോട്ടയം-എറണാകുളം പാസഞ്ചർ, എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചർ, കായംകുളം-കോട്ടയം- എറണാകുളം പാസഞ്ചർ,  എറണാകുളം- ആലപ്പുഴ-കൊല്ലം മെമു, എറണാകുളം- ആലപ്പുഴ പാസഞ്ചർ, എറണാകുളം -ആലപ്പുഴ-കായംകുളം പാസഞ്ചർ, കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ എന്നിവ റദ്ദാക്കി.

ചില സർവീസുകൾ ഭാ​ഗീകമായും റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസും എറണാകുളം സ്റ്റേഷൻ വരെയേ സർവീസ് നടത്തുകയൊളളു. പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ സർവീസ് നടത്തില്ല. 

കോട്ടയം വഴി ഓടുന്ന നാഗർകോവിൽ-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ്, കന്യാകുമാരി -മുംബൈ സി.എസ്.എം.ടി, തിരുവനന്തപുരം-ന്യൂഡൽഹി കേരള, കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡൽഹി- തിരുവനന്തപുരം കേരള, ഹൈദരാബാദ്- തിരുവനന്തപുരം ശബരി, മംഗലാപുരം-നാഗർ കോവിൽ പരശുറാം, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എന്നീ എക്സ്പ്രസ് തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടും. റിസർവുചെയ്ത യാത്രക്കാർക്ക് എറണാകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ ഇവയ്ക്ക് സ്റ്റോപ്പുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍