കേരളം

എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ, എട്ടിനോ; പ്ലസ് ടു ഫലം ഒന്‍പതിന്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് ഏഴിനോ, എട്ടിനോ പുറത്തുവരും. മൂല്യനിര്‍ണയം തീര്‍ന്ന ശേഷം ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. അതിന്റെ പിറ്റേ ദിവസം തന്നെ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കും. 

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിലെന്ന പോലെ കുറ്റമറ്റ രീതിയില്‍ പരീക്ഷാ ഫലം തയ്യാറാക്കാനുള്ള നടപടികളും പരോഗമിക്കുകയാണെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷാ ഫലം സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പ്രസിദ്ധീകരിക്കും. 

2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തി 1867 കുട്ടികളും പരീക്ഷയെഴുതി. 

പ്ലസ് ടുവില്‍ 3.69 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ് ടു മൂല്യനിര്‍ണയം ശനിയാഴ്ചയോടെ തീരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ