കേരളം

കളമശേരിയിൽ ഏപ്രിൽ 30ന് റീപോളിങ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  എറണാകുളം മണ്ഡലത്തിലെ കളമശേരിയിൽ ഏപ്രിൽ 30ന് റീപോളിങ്. വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കളമശേരിയിലെ 83-ാം ബൂത്തിൽ റീപോളിങ് നടത്താൻ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. 

യഥാര്‍ത്ഥ വോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ അധികം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത്.മോക് പോളിങിലെ വോട്ടുകള്‍ മാറ്റാതെ വോട്ടെടുപ്പ് ആരംഭിച്ചതാണ് അധിക വോട്ടുകള്‍ക്ക് കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ  ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇവിടത്തെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്