കേരളം

സുരേന്ദ്രന് നാലുലക്ഷം വോട്ടുകിട്ടും; കാഞ്ഞിരപ്പളളി, കോന്നി മണ്ഡലങ്ങളില്‍ മുന്നിലെത്തുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നര മുതല്‍ നാല്് ലക്ഷം വരെ വോട്ടുകള്‍ നേടിയേക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍.സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തവും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും വിജയസാധ്യതയായി കണക്കാക്കുന്നു.

കാഞ്ഞിരപ്പളളി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയേക്കും. ആറന്മുളയില്‍ മൂന്നുമുന്നണികള്‍ക്കും ഏകദേശം തുല്യനിലയില്‍ വോട്ടുകള്‍ ലഭിക്കും. പി സി ജോര്‍ജിന്റെ പിന്തുണയുളള പൂഞ്ഞാറിലും അരലക്ഷത്തിലധികം വോട്ടുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ.ഹൈന്ദവ ധ്രൂവീകരണം നടന്നുവെന്ന് കരുതുന്ന കാഞ്ഞിരപ്പളളി, അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളില്‍ 2014നെക്കാള്‍ ആറ് മുതല്‍ പന്ത്രണ്ട് ശതമാനം വരെ വോട്ടുവര്‍ധനയുണ്ടായതാണണ് പ്രതീക്ഷ നല്‍കുന്നത്. ഈ മണ്ഡലങ്ങളില്‍ ബിഡിജെഎസിന്റെ സ്വാധീനവും സഹായകമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്