കേരളം

തപാല്‍ വോട്ട് വിവാദം: സംഘടനയ്ക്ക് ബന്ധമില്ല; നിഷേധിച്ച് പൊലീസ് അസോസിയേഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് പൊലീസ് അസോസിയേഷന്‍. സംഘടനയ്ക്ക് ഇതില്‍ ബന്ധമില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. പോസ്റ്റല്‍ വാലറ്റുകള്‍ നല്‍കാന്‍ അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഡിജിപിയുടെ നിര്‍ദേശത്തെ മറികടന്നാണ് സിപിഎം അനുകൂല സംഘടനയുടെ നീക്കം.

ഇതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നെങ്കിലും ഇത്തരമൊരു സംഭവമില്ലെന്ന് കാട്ടി ഡിജിപി ലോക്‌നാഥ ബെഹ്‌റ പരാതി തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു പൊലീസുകാരനിട്ട ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

'എല്ലാവരുടെയും ശ്രദ്ധയ്ക്ക് അസോസിയേഷന്റെ ആള്‍ക്കാര്‍ വിളിച്ചിട്ട് നമ്മുടെ എല്ലാവരുടെയും പോസ്റ്റല്‍ വോട്ടുകള്‍ കലക്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് തരാം. എനിക്കാ ലിസ്റ്റ് കൊടുക്കാനാണ്' എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

'സംഭവം സീരിയസ് ആയതുകൊണ്ടാണ് ഞാന്‍ ഗ്രൂപ്പില്‍ മെസ്സേജിട്ടത്. അങ്ങനെയുള്ളവര്‍ നാളെയും മറ്റന്നാളുമായി പോസ്റ്റല്‍ വോട്ട് ഏല്‍പ്പിക്കണം' എന്നും സന്ദേശത്തില്‍ പറയുന്നു.

വോട്ട് രേഖപ്പെടുത്തിയ പേപ്പര്‍ ആരും വാങ്ങുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യരുത് എന്നാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. വോട്ടര്‍ നേരിട്ട് തപാല്‍ മുഖേന റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറാണം എന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഇത് മറികടന്നാണ് പൊലീസ് അസോസിയേഷന്‍ തപാല്‍ വോട്ടുകള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി