കേരളം

15 കിലോ കഞ്ചാവുമായി യുവ ദമ്പതിമാർ അറസ്റ്റിൽ; വലയിലായത് 24 മണിക്കൂർ പരിശ്രമത്തിനൊടുവിൽ

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാവൂര്‍: വന്‍ കഞ്ചാവ് ശേഖരവുമായി യുവ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് ഇരുവരും പിടിയിലായത്. ന്യൂജനറേഷന്‍ ബൈക്കിലെത്തിയ ഇരുവരുടെയും കൈയില്‍ നിന്ന് 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്.  യുവതിയുടെ ബാഗില്‍ പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. 

തൊടുപുഴ കുമാരമംഗലം വില്ലേജിൽ ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ  തൊടുപുഴ പുഴപ്പുറ കവല ആനശ്ശേരി വീട്ടില്‍ ആതിര (26)യുമാണ് പിടിയിലായത്. 

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് ഐഎഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെ നീളുന്ന ഭാഗത്ത് പല സംഘങ്ങളായി നിലയുറപ്പിച്ച പൊലീസ് 24 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു