കേരളം

അടുത്ത രണ്ടാഴ്ച മെച്ചപ്പെട്ട മഴയ്ക്ക് സാധ്യത; ഓഗസ്റ്റില്‍ മഴ കുറയില്ലെന്ന് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാലവര്‍ഷത്തിന്റെ അവശേഷിക്കുന്ന 2 മാസങ്ങളില്‍ രാജ്യത്ത് സാധാരണ അളവില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ്. ഓഗസ്റ്റിലും സെപ്റ്റംബറിലും ദീര്‍ഘകാല ശരാശരിയുടെ നൂറുശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നും അതില്‍ എട്ടുശതമാനം കുറവോ കൂടുതലോ രേഖപ്പെടുത്തിയേക്കാമെന്നും അധികൃതര്‍ വിശദീകരിച്ചു.ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ ദീര്‍ഘകാല ശരാശരിയുടെ 9 % മാത്രമാണ് അഖിലേന്ത്യാ തലത്തിലെ മഴക്കുറവ്. കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ 19 ശതമാനത്തിന്റെ കുറവുണ്ട്.

1961 മുതല്‍ 2010 വരെയുള്ള മഴയുടെ ദീര്‍ഘകാല ശരാശരി അടിസ്ഥാനമാക്കിയാണ് ഐഎംഡി പ്രവചനം. 42.83 സെന്റിമീറ്ററാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. ഇതില്‍ 14 % വരെ കുറയുകയോ കൂടുകയോ ചെയ്തിട്ടുണ്ടെന്നാണു മുന്‍ അനുഭവം. രാജ്യത്തെ ആകെ മഴയുടെ 49 % രണ്ടാം പകുതിയിലാണു ലഭിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കുറയുമെങ്കിലും ഉത്തരേന്ത്യയിലെ മഴക്കാലം ഓഗസ്റ്റും സെപ്റ്റംബറുമാണ്. 

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടുവരുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത രണ്ടാഴ്ച നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു