കേരളം

ഒളിഞ്ഞുനോട്ടം ശീലമാക്കി, ചുമട്ടുതൊഴിലാളി വീട്ടുകാർ വെച്ച സിസിടിവി ക്യാമറയിൽ കുടുങ്ങി, കേസ് ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : രാത്രിയിൽ വീട്ടിനുള്ളിലേക്കുള്ള ഒളിഞ്ഞുനോട്ടം അസഹ്യമായതോടെ കെണിയെരുക്കി വീട്ടുകാർ. ഒടുവിൽ വീട്ടുകാർ വെച്ച സിസിടിവി ക്യാമറ കെണിയിൽ നോട്ടക്കാരൻ കുടുങ്ങുകയും ചെയ്തു. കണ്ണൂരിലാണ് സംഭവം. ചുമട്ടുതൊഴിലാളിയാണ് ക്യാമറയിൽ കുടുങ്ങിയത്. 

ഇതോടെ ദൃശ്യങ്ങൾ സഹിതം ദമ്പതികൾ പൊലീസിന് പരാതി നൽകി.അധ്യാപക ദമ്പതിമാർ നൽകിയ പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്തു.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നും സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് കേസ്. 

പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണ്. രാത്രിയിൽ ആരോ വീടിനു പരിസരത്ത് വരുന്നതായി മനസ്സിലാക്കിയ വീട്ടുകാർ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. 

കടപ്പാട് : ഇരിട്ടി ടുഡേ ന്യൂസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ