കേരളം

ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം : അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്, 2 ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ. കേസിലെ അഞ്ച് പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

പ്രതികളായ പോള്‍സണ്‍, സഹോദരന്‍ സാലിഷ്, ഷിബു, അജേഷ് വിജേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ മൂന്നുപേരെ വെറുതെ വിട്ടിരുന്നു. ബൈക്കിൽ യാത്ര ചെയ്യൂകയായിരുന്ന പട്ടണക്കാട് സ്വദേശികൾ ആയ ജോൺസൻ, സുബിൻ എന്നിവരെ ഒറ്റമശേരി ഭാഗത്തുവച്ച് ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. 2015 നവംബർ 11 നാണു കേസിന് ആസ്പദമായ കൊലപാതകം നടന്നത്.

കൊല്ലപ്പെട്ട ജോൺസനോടുള്ള ഒന്നാം പ്രതി പോൾസന്റെ  മുൻവൈരാഗ്യം ആണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. ഒന്നാം പ്രതിയുടെ സഹോദരൻ സാലിഷ്, ലോറി ഡ്രൈവർ ഷിബു, സഹോദരങ്ങളായ  അജേഷ്, വിജേഷ് എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തിയത്. കണിച്ചുകുളങ്ങര മോഡൽ കൊലപാതകം ആയിരുന്നു പ്രതികൾ ആസൂത്രണം ചെയ്തത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ