കേരളം

ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനത്തിനു സ്‌റ്റേ തുടരും; കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചതിന് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് കോടതി. സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവ്.

കോട്ടയത്തു ചേര്‍ന്ന നേതൃയോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി പിജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ തൊടുപുഴ മുന്‍സിഫ് കോടതിയാണ് തെരഞ്ഞെടുപ്പു സ്‌റ്റേ ചെയ്തത്. കേസില്‍ തിര്‍പ്പാവുന്നതു വരെ ജോസ് കെ മാണി ചെയര്‍മാന്‍ പദവി ഏറ്റെടുക്കുകയോ മറ്റു നടപടികളിലേക്കു കടക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ജോസ് കെ മാണി വിഭാഗം ഹര്‍ജി നല്‍കി.

ഹര്‍ജി പരിഗണനയിലിരിക്കെ തൊടുപുഴ മുന്‍സിഫ് മജിസ്‌ട്രേറ്റ് കേസില്‍നിന്നു പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി മുന്‍സിഫ് കോടതിയാണ് ഹര്‍ജി കേട്ടത്. ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി തൊടുപുഴ കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്