കേരളം

മലപ്പുറത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള കാട്ടില്‍ നിന്നും വെടിയൊച്ച; പൊലീസ് അല്ലെന്ന് എസ്പി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായ വഴിക്കടവ് മരുതയിലെ വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍. വനത്തില്‍ തമിഴ്‌നാട്, കേരള സംയുക്ത ടാസ്‌ക് ഫോഴ്‌സ് പരിശോധന നടത്തുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചത് തങ്ങളല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഓഗസ്റ്റ് 28ന് മാവോയിസ്റ്റുകള്‍ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാസ്‌ക് ഫോഴ്‌സ് വനത്തില്‍ പരിശോധന സംഘടിപ്പിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന മേഖലയാണ് മരുതയിലെ ഈ വനപ്രദേശം.

എന്നാല്‍, കേരളാ പൊലീസും തമിഴ്‌നാട് പൊലീസും വെടിയുതിര്‍ത്തിട്ടില്ലെന്ന് മലപ്പുറം എസ്പി വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ വെടിയുതുര്‍ത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. മേഖലയില്‍ ടാക്‌സ് പൊലീസ് പരിശോധന തുടരുകയാണ്. അതിര്‍ത്തിയില്‍ തമിഴ്‌നാട് പൊലീസും പരിശോധന നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ