കേരളം

ഊട്ടിയിലേക്ക് സർവീസുമായി കെഎസ്ആർടിസി ; പുറപ്പെടുന്നത് രാവിലെ 6.30 ന്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ഊട്ടിയിലേക്ക് ഇനി നേരിട്ട് ബസിൽ പോകാം.  പാലക്കാട്ടു നിന്ന് ഊട്ടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി. ഈ ബസിൽ കയറി ഇനി ഊട്ടിയുടെ കുളിരിലേക്കെത്താം. 169 രൂപയാണു ടിക്കറ്റ് നിരക്ക്. 

പാലക്കാട് സ്റ്റാൻഡിൽ നിന്നും രാവിലെ 6.30 ന് ബസ് പുറപ്പെടും. 11ന് ഊട്ടിയിലെത്തും. ഉച്ചയ്ക്ക് ഒന്നിനു തിരിച്ചുപോരും. വൈകിട്ട് 5നു പാലക്കാട്ടെത്തും. കോയമ്പത്തൂർ പുതിയ ബസ് സ്റ്റാൻഡ് വഴിയാണു യാത്ര. ആദ്യ ഊട്ടി ട്രിപ്പിൽ  5,500 രൂപ വരുമാനമാണ് ലഭിച്ചത്. യാത്രക്കാരുടെ തിരക്കേറിയാൽ അഡീഷനൽ സർവീസും പരിഗണിക്കുന്നതായി അധികൃതർ സൂചിപ്പിച്ചു. 

കാൽനൂറ്റാണ്ടു മുൻപ് പാലക്കാട്ടു നിന്ന് ഊട്ടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയിരുന്നു. അന്ന് ഊട്ടിയിലുണ്ടായ അപകടത്തിനുശേഷം കോർപറേഷൻ പെർമിറ്റ് പുതുക്കിയില്ല. പിന്നീട്  25 വർഷത്തിന് ശേഷമാണ് ഊട്ടി സർവീസ് പുനരാരംഭിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്