കേരളം

വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷം ; ഭര്‍ത്താവ് മിണ്ടാറില്ല ; പരാതിയുമായി വനിതാകമ്മീഷനില്‍ വീട്ടമ്മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഭര്‍ത്താവ് തന്നോട് സംസാരിക്കാറില്ലെന്ന പരാതിയുമായി വീട്ടമ്മ. വനിതാകമ്മീഷനിലാണ് വീട്ടമ്മ പരാതിയുമായെത്തിയത്. ദീര്‍ഘകാലമായി ഭര്‍ത്താവ് തന്നോട് ഒന്നും മിണ്ടാറില്ലെന്നാണ് വീട്ടമ്മ പരാതിപ്പെട്ടത്. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് വിചിത്ര പരാതി ലഭിച്ചത്. 

വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ ഭാര്യ എഴുതും. പറയാനുള്ള കാര്യങ്ങളും എഴുതിവെക്കും. അത് വായിച്ചശേഷം വീട്ടിലേക്കുള്ള സാധനങ്ങള്‍ ഭര്‍ത്താവ് വീട്ടിലെത്തിക്കും. ഇതാണ് പതിവെന്ന് വീട്ടമ്മ പറഞ്ഞു. 

കമ്മീഷന്‍ സിറ്റിങ്ങിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ കമ്മീഷന്‍ ഇരുവരോടും പെട്ടെന്നുതന്നെ കൗണ്‍സിലിങിന് വിധേയരാകാന്‍ ആവശ്യപ്പെട്ടു. 

ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയാണ്. നിങ്ങള്‍ ഒരുക്കലും മകന് മാതൃകയാകില്ല. എത്രയും പെട്ടെന്ന് അവനെ വിവാഹം കഴിപ്പിച്ച് മാറ്റി താമസിപ്പിക്കുക. മകന്റെ വിവാഹം കഴിഞ്ഞ് സംസാരിക്കാന്‍ ആളില്ലാതെ ഒറ്റയ്ക്കാകുമ്പോള്‍ പ്രശ്‌നം തീരുമെന്നും വനിതാ കമ്മീഷന്‍ ഗുണദോഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു