കേരളം

എറണാകുളത്ത് ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ഏലൂരിൽ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ഏലൂർ നഗരസഭാ പരിധിയിലെ മൂന്ന് വാർഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. തലനാരിഴയ്ക്ക‌ാണ് പലരും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 50ലധികം വീടുകളാണ് പ്രദേശത്ത് തകർന്നത്. നിരവധി വൈദ്യുത പോസ്റ്റുകളും തകർന്നു.  റോഡിലേയ്ക്ക് വീണ വലിയ മരങ്ങൾ ക്രെയിനിന്‍റെ സഹായത്തോടെയാണ് നീക്കം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു