കേരളം

റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ച സംഭവത്തിൽ എന്‍ജിനിയര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ച സംഭവത്തിൽ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എന്‍ജിനിയർ അറസ്റ്റിലായി. ബിനോയ് കുമാറിനെയാണ് സംഭവത്തിൽ  മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ പി സി 279, 204 എന്നീ വകുപ്പുകൾ പ്രകാരമാണ് എന്‍ജിനിയർ അറസ്റ്റിലായിരിക്കുന്നത്. 

ചൊവ്വാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളേജ് റോഡില്‍ വച്ചായിരുന്നു അപകടം. റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ സ്കൂട്ടർ ചാടിയതും യുവതി തെറിച്ചുവീണു. പിന്നാലെ വന്ന ലോറി ഇവരുടെമേൽ കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്നു. 

യുവതിക്കൊപ്പമുണ്ടായിരുന്ന മകൾക്കും സാരമായി പരിക്കേറ്റിരുന്നു.  നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെയാണ് എൻജിനിയറിന്റെ അറസ്റ്റിലേക്ക് കടന്നത്. ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം