കേരളം

ശക്തമായ കാറ്റും മഴയും ട്രാക്കിലേക്ക് മരം വീണ് ആപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിലെ പട്ടണക്കാട്, വയലാര്‍ എന്നിവിടങ്ങളിലാണ് മരം ട്രാക്കിലേക്ക് വീണത്. ഇതുമൂലം ജനശതാബ്ദിയടക്കം രണ്ട് തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. 

വയലാര്‍ റെയില്‍വേ സ്‌റ്റേഷന്റെ സമീപത്തും പട്ടണക്കാട്, കോതകുളങ്ങര എന്നിവിടങ്ങളിലുമാണ് മരം വീണത്. വൈകുന്നേരം പെയ്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റാണ് മരങ്ങള്‍ കടപുഴകാന്‍ ഇടയാക്കിയത്. റെയില്‍വേയുടെ ഇലക്ട്രിക്കല്‍ ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദിയും കൊച്ചുവേളിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ബാംഗളൂര്‍ എക്‌സ്പ്രസും കോട്ടയം വഴി തിരിച്ചുവിട്ടു. ഈ തീവണ്ടികളിലടക്കം യാത്രചെയ്യുന്ന നിരവധി യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്