കേരളം

അട്ടപ്പാടിയില്‍ ഊരുകള്‍ ഒറ്റപ്പെട്ടനിലയില്‍: ഗര്‍ഭിണിയടക്കം ഏഴ് പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടില്‍ നിരവധി ഊരുകള്‍ ഒറ്റപ്പെട്ട നിലയില്‍. പട്ടിമാളം ഊരില്‍ ഗര്‍ഭിണി അടക്കം ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. മോശം കാലാവാസ്ഥയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയുമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ട് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ്. 

രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. അഗ്നിശമന സേനയുടെ ഒരു വലിയ സംഘം പ്രദേശത്ത് ക്യാംപു ചെയ്യുന്നുണ്ട്. ഊരുകളില്‍ കുടുങ്ങിയ ആളുകളെ രാവിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുമെന്നാണ് വിവരം. 

അട്ടപ്പാടിയിലേക്കുള്ള രണ്ട് പ്രധാന യാത്രമാര്‍ഗങ്ങളും തടസപ്പെട്ടു. ചുരത്തില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞും യാത്രാമാര്‍ഗം തടസപ്പെട്ടു. ഭവാനിപ്പുഴ കരകവിഞ്ഞ് ഒഴുകിയതും അട്ടപ്പാടിയുടെ മോശം അവസ്ഥയ്ക്ക് കാരണമായി. 

നാളെ രാവിലയോടുകൂടെയേ പ്രദേശത്തെക്കുറിച്ച് കൂടുതല്‍ അറിയാനാകു. അതേസമയം, പാലക്കാട് നഗരത്തിലും മറ്റും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ