കേരളം

വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കനത്തമഴയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു.  രാജേശരന്‍-നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കനത്തമഴയില്‍ സംസ്ഥാനത്ത് മരണസംഖ്യ നാലായി ഉയര്‍ന്നു. 

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കന്നമഴയില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തുടങ്ങിയ ജില്ലകള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. ഇതിനിടെ താഴ്ന്നപ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതുകൊണ്ട് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല