കേരളം

കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് അമിത് ഷാ; ഗവര്‍ണറുമായി സംസാരിച്ചു, 52.27കോടി അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിന് ഉദാരമായ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗവര്‍ണര്‍ സദാശിവം ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സഹായം നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവര്‍ണര്‍ അമിത് ഷായുമായി ഫോണില്‍ സംസാരിക്കുകയും ഉരുള്‍പൊട്ടല്‍ ബാധിത ജില്ലകളില്‍ കൂടുതല്‍ സഹായം തേടുകയും ചെയ്തിരുന്നു. വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യ, വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ, രക്ഷാപ്രവര്‍ത്തനത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍, മഴ തുടര്‍ന്നാലുള്ള അപകടസാധ്യത, സേനയും കോസ്റ്റ് ഗാഡും മറ്റ് ഏജന്‍സികളും സര്‍ക്കാര്‍ സംവിധാനത്തിന് നല്‍കുന്ന പൂര്‍ണ പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ അമിത് ഷായെ ധരിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ചര്‍ച്ച നടത്തിയതായും ഗവര്‍ണര്‍ അമിത് ഷായെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഗവര്‍ണര്‍ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മഴക്കെടുതി നേരിടാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് 52.27കോടി രൂപ ധനസഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും മുരളധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍