കേരളം

പാലക്കാട്ട് അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ തോത് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട്ടെ മൂന്ന്  അണക്കെട്ടുകളിലെ ഉയര്‍ത്തിയ ഷട്ടറുകള്‍ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലയില്‍ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞദിവസം  ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം, വാളയാര്‍ ഡാമുകള്‍ തുറന്നിരുന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് 60 സെന്റീമീറ്ററാക്കി കുറച്ചു. മംഗലം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നത് 30 സെന്റിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്. വാളയാര്‍ ഡാം ഷട്ടര്‍ 7 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ഇവിടെ തല്‍സ്ഥിതി തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത