കേരളം

മഴയുടെ അളവ് ഉച്ചയോടെ കുറയും ; തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കേരളത്തെ പിടിച്ചുലച്ച കാലവര്‍ഷത്തിന്റെ ശക്തി ഞായറാഴ്ച ഉച്ചയോടെ കുറയുമെന്ന് കാലാവസ്ഥ പ്രവചനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ്‌നാട് വെതര്‍മാന്‍ അറിയിച്ചു. ഉച്ചയോടെ മഴയുടെ അളവ് കുറയും. കേരളം, കര്‍ണാടക, തമിഴ്‌നാട് നീലഗിരി മേഖലകളില്‍ ഇനി ശക്തമായ മഴയുണ്ടാകില്ല. സാധാരണ മണ്‍സൂണ്‍ മാത്രമേ അനുഭവപ്പെടുകയുള്ളു എന്നും തമിഴ്‌നാട് വെതര്‍മാന്‍ വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ജാഗ്രത പുലര്‍ത്താനും മുന്‍കരുതല്‍ തുടരാനും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

സംസ്ഥാനത്ത് ഒറപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം