കേരളം

ഇത്തവണയും പ്രളയത്തെ നേരിടാന്‍ അന്‍പോട് കൊച്ചി; സജീവമായി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമേകാന്‍ ഇത്തവണയും അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. നടന്‍ ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തിലാണ് അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനം. ഇവരെ കൂടാതെ പാര്‍വതി, സരയു തുടങ്ങി നിരവധി താരങ്ങള്‍ അന്‍പോട് കൊച്ചിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. 

ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് മഴയും ഉരുള്‍പ്പൊട്ടലും ദുരിതം വിതച്ച ജില്ലകളിലെ ക്യാംപുകളിലേക്ക് ഇവര്‍ സഹായമെത്തിക്കുന്നത്. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ചേര്‍ന്നാണ് അന്‍പോട് കൊച്ചിയുടെ നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവര്‍ സാധനങ്ങള്‍ ശേഖരിക്കാനും അത് എത്തിക്കാനുമായി സജീവമാണ്. 

കടവന്ത്രയിലെ റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കുള്ള സാധനങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇക്കൊല്ലവും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ നേരിടുമെന്ന സന്ദേശം ഇത്തരം കലക്ഷന്‍ സെന്റെറുകള്‍ക്ക് നല്‍കാനാകും. 

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലും അന്‍പോട് കൊച്ചി പ്രവര്‍ത്തകരുടെ സേവനം ശ്രദ്ധേയമായിരുന്നു. അന്ന് ടണ്‍ കണക്കിന് സാധനങ്ങളാണ് അവര്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളിലെ ക്യാംപുകളിലേക്ക് എത്തിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നാല് ലക്ഷം പേര്‍ക്കാണ് അന്‍പോട് കൊച്ചി സഹായമെത്തിച്ചത്.

ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് അയയ്‌ക്കേണ്ട സാധനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകള്‍ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്