കേരളം

പ്രളയം ചിത്രീകരിക്കാന്‍ സെറ്റ് ഇട്ടു: ഒടുവില്‍ സംവിധായകന്റെ അമ്മയുള്‍പ്പെടെ അതേ ദുരിതാശ്വാസ ക്യാംപില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി സ്‌കൂളില്‍ തയാറാക്കിയ സെറ്റ് ഒടുവില്‍ ഇത്തവണത്തെ പ്രളയത്തില്‍ യഥാര്‍ഥ ദുരിതാശ്വാസ ക്യാംപ് ആയി. 'വാട്ടര്‍ ലെവല്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി തയാറാക്കിയ സെറ്റില്‍ ഇപ്പോള്‍ 281 പേരാണുള്ളത്. 

ചാഴൂര്‍ സ്വദേശിയായ ജി വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണുവിന്റെ അമ്മയും ഇപ്പോള്‍ ഇതേ ക്യാംപിലുണ്ട്. തൃശൂര്‍ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. 

അതേസമയം, പ്രളയബാധിതരെ രക്ഷപ്പെടുത്തുന്ന രംഗം ചിത്രീകരിക്കാനായി സ്‌കൂളില്‍ തയാറാക്കിയ ഹെലികോപ്റ്ററിന്റെ സെറ്റ് മഴ മൂലം നശിച്ചുപോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്