കേരളം

'വെളളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍; ചികിത്സയ്ക്കായി സ്വരുക്കൂട്ടി വച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക്'; അച്ഛന്റെ കുറിപ്പ്, നൊമ്പരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്തമഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുളള സഹായം പ്രവഹിക്കുകയാണ്. സ്വന്തം സ്‌കൂട്ടര്‍ വിറ്റും, വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തിന് സംഭാവന നല്‍കിയും മറ്റും ദുരിതം അനുഭവിക്കുന്നവര്‍ക്കുളള സുമനസ്സുകളുടെ സഹായഹസ്തങ്ങള്‍ നീളുകയാണ്. ഇപ്പോള്‍ കുട്ടിയുടെ ചികിത്സയ്ക്കായി കരുതി വച്ചിരിക്കുന്ന തുക പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച ഒരു അച്ഛന്റെ കുറിപ്പാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

'വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാകുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും,പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ' - അനസ് അസ്‌ന എന്ന യുവാവിന്റെ കുറിപ്പിലെ വരികളാണിത്. അതിജീവിക്കും നമ്മുടെ കേരളം എന്ന അടിക്കുറിപ്പോടെയാണ് കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ