കേരളം

സഹായിക്കുക; അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

വയനാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാംപുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്യാംപുകളില്‍ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് രാഹുലിന്റെ അഭ്യര്‍ഥന.

കുടിവെള്ളം, പായകള്‍, പുതപ്പ്, അടിവസ്ത്രങ്ങള്‍, ലുങ്കികള്‍, രാത്രി വസ്ത്രങ്ങള്‍, കുട്ടികളുടെ ഉടുപ്പുകള്‍, സ്ലിപ്പറുകള്‍, സാനിറ്ററി നാപ്കിന്‍സ്, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ഡെറ്റോള്‍, സോപ്പ് പൊടി, ബ്ലീച്ചിങ് പൗഡര്‍, ബ്രഡ്, ബേബി ഫൂഡ് തുടങ്ങിയവയാണ് അടിയന്തരമായി ആവശ്യമുള്ള സാധനങ്ങളെന്ന് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. അതാത് കലക്ഷന്‍ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിക്കണമെന്നാണ് കുറിപ്പില്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്. 

ഇന്നലെ കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കാപുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു