കേരളം

അറബിക്കടലിനു മുകളില്‍ മേഘങ്ങളെത്തി ; രാത്രിയോടെ മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; സ്വകാര്യ കാലാവസ്ഥ ഏജന്‍സിയുടെ പ്രവചനം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ഇന്നു രാത്രിയോടെ മധ്യകേരളത്തിലെ മൂന്നു ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയുടെ പ്രവചനം. ഇന്ന് ഉച്ചയ്ക്ക് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ സജീവമാകും.  മണിക്കൂറില്‍ 45 കി.മി വരെ ശക്തിയുള്ള കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും കേരള വെതര്‍ പ്രവചിക്കുന്നു. 

മാലദ്വീപ് ഭാഗത്തെ കാറ്റിന്റെ ചുഴി നീങ്ങിയതോടെ ഉച്ചയോടെ കാറ്റ് കേരളത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. 3.8 കി.മി ഉയരത്തില്‍ വരെ കാറ്റിന്റെ വേഗത 15 നോട്‌സ് ആയിട്ടുണ്ട്. അറബിക്കടലിനു മുകളില്‍ മേഘങ്ങളും റെഡിയാണ്. കേരളത്തില്‍ മിക്ക ജില്ലകളിലും പ്രത്യേകിച്ച് എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടത്തരം / ശക്തമായ മഴ പ്രതീക്ഷിക്കാം. എറണാകുളം' ജില്ലയുടെ കിഴക്ക്, മുവാറ്റുപുഴ, ഇടുക്കി, മേഖലകളില്‍ ശക്തമല്ലാത്ത ഇടിമിന്നല്‍ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്