കേരളം

ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്; അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്, ബണ്ട് പൊളിച്ചിട്ട് പോയാല്‍ മതി: ഉദ്യോഗസ്ഥരെ വിരട്ടി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തുശൂര്‍: ബണ്ട് പൊളിക്കാത്തതിന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. തൃശൂര്‍ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ത്തത്. 'ഇപ്പോള്‍ ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഈ മൂന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കാണ്. നാട്ടുകാരെ മുഴുവന്‍ വെള്ളത്തിലാക്കിയിരിക്കുന്നു. നിങ്ങള്‍ ആദ്യം ഇത് തുറന്നിരുന്നെങ്കില്‍ ഈ നിലയുണ്ടാകുമായിരുന്നോ നിങ്ങളോട് ജില്ലാ കളക്ടര്‍ വിളിച്ചുപറഞ്ഞില്ലേ? നിങ്ങളെയൊക്കെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്'- അദ്ദേഹം രോഷം പ്രകടിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. 

'ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്‌പെന്‍ഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തില്‍. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവന്‍ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. നാട്ടുകാരുടെ തെറി കേള്‍ക്കുന്നത് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍. നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാന്‍ പോവാ. നിങ്ങള് പൊളിച്ചിട്ട് പോയാല്‍ മതി''  സുനില്‍ കുമാര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു