കേരളം

എടീ ഫുള്ളും കൊടുക്കല്ലേടീ...; അവസാന ചില്ലറത്തുട്ടും ദുരിതബാധിതര്‍ക്ക്, കുഞ്ഞനിയനും ചേച്ചിയും, ഹൃദ്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നത്തമഴ ദുരിതം വിതച്ച പ്രദേശങ്ങളിലേക്കുളള സഹായങ്ങള്‍ പ്രവഹിക്കുകയാണ്. കച്ചവടത്തിന് വേണ്ടിവച്ചിരുന്ന തുണികള്‍ വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി നൗഷാദ് ഉള്‍പ്പെടെയുളളവര്‍ കേരളത്തിന്റെ കണ്ണീരൊപ്പുന്നത് നന്മയുടെ കാഴ്ചകളായി. സ്വരുക്കൂട്ടി വച്ചിരിക്കുന്ന ചില്ലറകള്‍ പോലും സഹജീവികളെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ കുട്ടികള്‍ വരെ സംഭാവന നല്‍കുന്ന കാഴ്ചകളും കണ്ടു. സമാനമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കയ്യിലുള്ള സമ്പാദ്യവും പെരുന്നാളിന് കിട്ടിയ തുകയും ഒക്കെചേര്‍ത്ത് മലബാറിന് ഒരു കൈതാങ്ങ് നല്‍കാന്‍ എത്തിയ ചേച്ചിയും അനിയനുമാണ് ഇപ്പോള്‍ താരം. ആദ്യം അനിയന്‍ കയ്യിലുണ്ടായിരുന്ന നോട്ടുമുഴുവനും സന്തോഷത്തോടെ നല്‍കി. പിന്നാലെ ചേച്ചിയും ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അവസാന ചില്ലറ തുട്ടുകളും പ്രളയബാധിതകര്‍ക്ക് നല്‍കി. 

ഇതുകണ്ട് നിന്ന് അനിയന്‍ ചേച്ചിയോട് നിഷ്‌കളങ്കമായി ചോദിക്കുന്ന ചോദ്യവും ചിരി പടര്‍ത്തി. 'എടീ ഫുള്ളും കൊടുക്കല്ലേടീ..'  അവന്റെ ആ ചോദ്യത്തിന് മുന്നില്‍ ചേച്ചിയും അവിടെ കൂടി നിന്നവരും പൊട്ടിച്ചിരിച്ചുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന