കേരളം

ടൊവിനോയ്ക്ക് പിന്നാലെ പൃഥിരാജ്; വയനാട്ടിലേക്ക് ഒരുലോഡ് സ്‌നേഹം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ കേരളം ഒരുമിച്ച് നില്‍ക്കുകയാണ്. നടന്‍ ടൊവിനോയ്ക്ക് പിന്നാലെ വയനാട്ടിലേക്ക്  ഒരു ലോഡ്  സാധനങ്ങള്‍ അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൃഥിരാജ് സുകുമാരന്‍. ചേട്ടന്‍ ഇന്ദ്രജിത്തും ചേട്ടത്തി പൂര്‍ണ്ണിമയും അവരുടെ മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും വരെ പ്രളയ ദുരിതം പേറുന്നവര്‍ക്ക് സാന്ത്വനമായി സജീവമായി രംഗത്തുണ്ട്. 

ഹൃദയം തൊടുന്ന സ്‌നേഹം ഒരു ട്രക്ക് നിറയെ. അനുജന്റെ നല്ല പ്രവര്‍ത്തി ചേട്ടന്‍ ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വയ്ക്കുമ്പോഴാണ് പ്രിയ പ്രേക്ഷകര്‍ പോലും അറിയുന്നത്. ആ ട്രക്ക് ഉരുളാനായി നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് പോസ്റ്റ് വരുന്നത്.

വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലേക്കാണ് ട്രക്ക് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. 'അന്‍പോടു കൊച്ചി' പോയിന്റില്‍ നിന്നും യാത്ര തിരിക്കും.

ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷന്‍ പോയിന്റിലാണ് ഇന്ദ്രജിത് കുടുംബം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇന്ന് രാത്രി പത്തു മണിക്ക് ഈ പോയിന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ വര്‍ഷം ഇവരുടെ സ്വാതന്ത്ര്യ ദിനാഘോഷം പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകുന്ന ഇടത്തില്‍ ആണെന്നത് പ്രത്യേകത. തിരുവനന്തപുരം കോര്‍പറേഷന്‍ ഏറ്റവും അധികം ലോഡ് വസ്തുക്കള്‍ പ്രളയ മേഖലയിലേക്ക് അയച്ചപ്പോള്‍ തിരുവനന്തപുരംകാരനായ പൃഥ്വി ഒരു ട്രക്ക് ലോഡ് തന്നെ നല്‍കി എന്നതും സവിശേഷതയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം